![prayar gopalakrishnan](/wp-content/uploads/2019/03/prayar-gopalakrishnan.jpg)
പത്തനംതിട്ട: താന്‍ ബിജെപിയിലേയ്ക്കു പേകുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായി പ്രയാര്‍ ഗോപാലകൃഷ്ണന്.
പ്രയാര്‍ ഗോപാലകൃഷ്ണന് ബിജെപിയില്‍ ചേരുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതികരണവുമി അദ്ദഹേം തന്നെ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രയാറിന്റെ വിശദീകരണം.
ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് പ്രയാറിന്റെ കുറിപ്പ്. താന്‍ ഒരാളെ മാത്രമാണ് അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂവെന്നും അത് മാറ്റി വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം വാര്‍ത്തയോട് പ്രതികരിച്ചത്. ‘ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല… എന്തായാലും ഞാന്‍ ഒരാളെ മാത്രമേ അച്ഛന് എന്ന് വിളിച്ചിട്ടുള്ളൂ…. അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്ക്കാരം…’ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട മണ്ഡലം ഉള്‍പ്പെടുത്തിയിരുന്നില്ല. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.
Post Your Comments