തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മത്സരിച്ചേക്കും. കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കന്‍ ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഒപ്പം വി.എം സുധീരനും മത്സരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ജോസഫ് വാഴക്കന്‍ വ്യക്തമാക്കി.
ബി.ജെ.പിക്ക് ജയ സാധ്യതയുള്ള രണ്ടോ മൂന്നോ സീറ്റുകളില്‍ സി.പി.എമ്മുമായി നീക്കുപോക്ക് ഉണ്ടാക്കുന്ന വിഷയം കാത്തിരുന്നു കാണേണ്ട കാര്യമാണെന്നും വാഴക്കന്‍ വ്യക്തമാക്കി.
Post Your Comments