തിരുവനന്തപുരം: ശാന്തിവനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ശാന്തിവനത്തെ നശിപ്പിക്കാതെ നിര്‍ദ്ദിഷ്ട വൈദ്യുതി പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപെട്ടു.
അമൂല്യമായ ശാന്തിവനം നശിപ്പിക്കപ്പെട്ടാല്‍ ഇതുപോലൊന്നു പുനര്‍സൃഷ്ടിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെ രമ്യമായ പരിഹാരമുണ്ടാക്കി ശാന്തിവനത്തെ രക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Post Your Comments