തിരുവനന്തപുരം : വി.എം സുധീരന്റെ രാജിയോടെ ഒഴിവുവന്ന കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടി. രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് അറിയാവുന്നത്. സുധീരന്‍ രാജിക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. താനൊരു തീരുമാനം എടുത്താല്‍ എന്നെങ്കിലും മാറ്റിയിട്ടുണ്ടോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
രണ്ട് ദിവസം മുമ്പ് വീഴ്ച പറ്റി സുധീരന്‍ വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് കണ്ടതാണെങ്കിലും രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല. സുധീരന്‍ കെപിസിസി പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അനാരോഗ്യം മൂലമാണ് പദവി ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞല്ലോ. ഇനിയെല്ലാ തീരുമാനവും ഹൈക്കമാന്‍ഡ് എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Post Your Comments