Latest NewsKerala

മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ; സുധീരനെ പരിഹസിച്ചും തരൂരിനെ പിന്തുണച്ചും അബ്ദുള്ളക്കുട്ടി രംഗത്ത്

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പ്രതികരണത്തെ പിന്തുണച്ചും സുധീരന്റെ പ്രതികരണത്തെ പരിഹസിച്ചും അബ്ദുള്ളക്കുട്ടി രംഗത്ത്. സുധീരന്റെ വാദഗതി തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കില്‍ പറയുന്നു. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം. അല്ലാതെ മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം എയർപ്പോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്സ് ബുക്ക് പോസ്റ്റുകൾ കണ്ടു ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും….

എയർപോർട്ട് കരാകാർ അധാനി ആയാലും, അംബാനിയല്ല സാക്ഷാൽ കാറൽ മാർക് സായാലും എയർ പോർട്ട് ആധുനികവൽക്കരിക്കണം
ഇതാണ് തരൂരിന്റെ പ്രതികരണം…

തരൂർ ജിക്ക് എന്റെ കട്ട സപ്പോർട്ട് പ്രഖ്യാപിച്ചുകൊണ്ട്

വി എം എസിന്റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്

pm മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ….

1996 ൽ ദില്ലി , പിന്നീട് മുംബൈയ് തുടർന്ന്
ഹൈദറാബാദും, ബംഗ്ലൂരുവും
സ്വകാര്യ ഓപ്പറൈറ്റർ
മാരെ ഏൽപിച്ചത് കോൺഗ്രസ്സ് സർക്കാരുകളാണ്

അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു
എന്ന് വികസനമാഗ്രഹിക്കുന്നവർക്കെല്ലാം
അറിയാം

സുധീരൻ സാറ് അന്ന് എവിടെയായിരുന്നു?

ഇതൊന്നും ഓർക്കാതെ
കോർപ്റേറ്റ് വിരോധം പറഞ്ഞ്
കമ്മ്യൂണിസ്റ്റ്കാർ പോലും ഉപേക്ഷിച്ച
കാലഹരണപെട്ടതാണ് അങ്ങളുടെ ആദർശം എന്ന് പറയേണ്ടി
വന്നതിൽ ക്ഷമിക്കുക

ഒരിക്കൽ മൻമോഹൻ സിംങ്ങ്
പാർലിമെൻറിൽ
പറഞ്ഞു നമ്മുടെ പൊതു മേഖലയായ
എയർ പോർട്ട് അതോറിറ്റിയെ
ആധുനികവൽക്കരണം ഏല്പിച്ചിട്ട്
ഒന്നും നടക്കുന്നില്ല
എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ്
കണ്ടുവരുന്നത്…..
അതിന് പ്രതിവിധിയായി ആ മഹാനായ എക്ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ്
PPP അഥവാ
പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിൾ പാർട്ണർ ഷിപ്പ്

ഇതൊന്നും
മനസ്സിലാക്കാതെ KPCC യുടെ
പ്രസിഡന്റ് സ്ഥാനത്തിരുന്ന
അങ്ങ് FB പോസ്റ്റ് ഇടരുത്

ഈ സ്വകാര്യ വൽക്കരണം
തിരുവന്തപുരം എയർ cപ്പാർട്ടിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തും
വൻ നിക്ഷേപം വരും

CISF ന്റെ കൈയിലാണ് സെക്യൂരിറ്റി മുഴുവൻ

കേന്ദ്ര സർക്കാറിന്റെ മേൽനോട്ടമുള്ള
മേനേജ് മെന്റും ഓപ്പറേഷനും മാത്രമാണ്
അധാനിക്ക് നൽകുന്നത്
അതും കുറച്ച് കൊല്ലത്തേക്ക് മാത്രം

ആറ് എയർപോർട്ടുകൾക്കൊപ്പം
അനന്തപുരി
ആധുനികവൽക്കരിക്കാൻ മുൻകൈയെടുത്ത
പ്രധാനമന്ത്രിക്ക് അഭിവാദ്യം

https://www.facebook.com/photo.php?fbid=2645246975545684&set=a.547451711991898&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button