ലാഹോര്‍: കാര്‍ഗില്‍ നുഴഞ്ഞുകയറ്റം തെറ്റായിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുറ്റസമ്മതം. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്നത്തെ പാക് നടപടിയെ വിമര്‍ശിച്ച് നവാസ് ഷെരീഫ് രംഗത്തെത്തിയത്.
1999-ല്‍ കാര്‍ഗിലില്‍ നടന്ന പാക് നുഴഞ്ഞുകയറ്റം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പിന്നില്‍ നിന്ന് കുത്തുന്നതിന് തുല്യമായിരുന്നു. ഇതേ കാര്യം വാജ്‌പേയി അന്ന് തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിലും ഇത് തന്നെയേ പറയുമായിരുന്നുള്ളൂ എന്നും ഷരീഫ് വ്യക്തമാക്കി.
അന്നത്തെ സംഭവത്തെക്കുറിച്ച് ഇന്ന് ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിക്കാര്യമൊഴിച്ച് ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments