India

അരവിന്ദ് കേജ്രിവാള്‍-അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് വിധി പറയുന്നത് മാറ്റി

ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാള്‍-അരുണ്‍ ജെയ്റ്റ്ലി മാനനഷ്ടക്കേസ് വിധി പറയുന്നത് മാറ്റി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ വിധി പറയുന്നത് ഫെബ്രുവരി 23ലേക്ക് മാറ്റി. സ്പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ 21 സെഞ്ച്വറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിയും കുടുംബവും അനധികൃതമായി ധനസമ്പാദനം നടത്തിയെന്നായിരുന്നു ആരോപണം.

ജെയ്റ്റ്ലിയുടെ പരാതിയില്‍ വാദങ്ങളെല്ലാം കേട്ടശേഷമാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ലോവ്ലീന്‍ വിധി പറയുന്നത് മാറ്റിയത്.

shortlink

Related Articles

Post Your Comments


Back to top button