ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെയും മറ്റ് നാല് ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നൽകിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. കെജ്‌രിവാളിന്റെ മാപ്പപേക്ഷ ജെയ്റ്റലി അംഗീകരിച്ചതോടെയാണ് കേസ് കോടതി ഒഴിവാക്കിയത്. ഇരുവരും ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിരുന്നു.
Read Also: യാത്രാവിമാനങ്ങള്‍ക്ക് തടസ്സം :യു.എ.ഇ ഖത്തറിനെതിരെ പരാതി നല്‍കി
2015ലാണ് അരുൺ ജെയ്റ്റ്ലിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ വിവാദപരാമർശം നടത്തുന്നത്. ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് 10 കോടി രൂപആവശ്യപ്പെട്ടാണ് അരുൺ ജെയ്റ്റ്‌ലി കോടതിയെ സമീപിച്ചത്.
Post Your Comments