ന്യൂഡല്‍ഹി: “ടുജി സ്പെക്‌ട്രം കേസിലെ വിധി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍റെ നിരപരാധിത്വം തെളിയിക്കുന്നില്ലെന്ന്‍” കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. കോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോണ്‍ഗ്രസ് സത്യസന്ധതയ്ക്ക് കിട്ടിയ സര്‍ട്ടിഫിക്കറ്റ് പോലെ കോടതി വിധി ആഘോഷിക്കുകയാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം സ്പെക്‌ട്രം അനുവദിക്കാനുള്ള നടപടി ചിലര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തുണ്ടായ ടുജി സ്പെക്‌ട്രം നയത്തിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു, ടുജി നയം സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്നും പുതിയ നയം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നതായി” ജയ്റ്റ്ലി പറഞ്ഞു.
Post Your Comments