ന്യൂഡൽഹി: വ്യാജസത്യവാങ്മൂലം നൽകിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‍ലി നൽകിയ ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഹൈക്കോടതി നോട്ടീസ് .ക്രിക്കറ്റ് അസോസിയേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഉൾക്കൊള്ളിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് അരുൺ ജെയ്റ്റ്‍ലി ഹർജി നൽകിയത്.
കൂടാതെ നേരത്തേ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പേരിൽ കെജ്‍രിവാളിനെതിരെ അരുൺ ജെയ്റ്റ്‍ലി മാനനഷ്ടക്കേസ് നൽകിയിരുന്നു. അതിന്റെ വിചാരണക്കിടെ അരവിന്ദ് കെജ്രിവാളിനെതിരെ പത്ത്‌കോടിയുടെ മാനനഷ്ടകേസ് അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്തു. കെജ്രിവാളിന്റെ അഭിഭാഷകനായ രാം ജഠ്മലാനി വഞ്ചകനെന്ന് ആക്ഷേപിച്ചതിനാണ് പുതിയ കേസ് ഫയല്‍ ചെയ്തത്.
Post Your Comments