കൊച്ചി: പൈലറ്റ് എത്താത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ യാത്ര മുടങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്ന് 4.10ന് മുംബൈക്ക് പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനമാണ് പുറപ്പെടാതിരുന്നത്.
കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, പീയൂഷ് ഗോയല്‍ എന്നിവരടക്കം 130-ഓളം പേരുടെ യാത്രയാണ് മുടങ്ങിയത്. യാത്രക്കാരെ ബോര്‍ഡിംഗ് പാസ് നല്കി അകത്ത് കയറ്റിയ ശേഷം പൈലറ്റ് എത്താത്തതിനെത്തുടര്‍ന്ന് വിമാനം റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
ബോര്‍ഡിംഗ് പാസ് നല്കിയാല് യാത്ര ഉറപ്പ് വരുത്തേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ഗൗരവതരമായ വീഴ്ച വരുത്തിയ കമ്പനിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിമാനത്താവള ഡയറക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു.
Post Your Comments