India

പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: പത്താന്‍കോട്  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന്നു കേസുകള്‍ രസ്റ്റര്‍ ചെയ്തു.  പത്താന്‍കോട്ടിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പീന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്തത് എസ്പി സല്‍വന്ത് സിംഗിനെ തട്ടിക്കൊണ്ടുപോയതാണ്. ടാക്‌സി ഡ്രൈവറുടെ കൊലപാതകമാണ് രണ്ടാമത്തെ കേസ്. വ്യോമത്താവളം ആക്രമിച്ചതാണ് മൂന്നാമത്തെ കേസ്.  കേസ് അന്വേഷിക്കുന്നതിനായി എന്‍ഐഎ 20 അംഗ സംഘത്തിന് രൂപം നല്‍കി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുതള്ളി. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button