India

പത്താന്‍കോട്ട് ഭീകരാക്രമണം : പുതിയ വെളിപ്പെടുത്തലുകളുമായി എന്‍ഐഎ ഡയറക്ടര്‍

ന്യൂഡല്‍ഹി : പത്താന്‍കോട് ഭീകരാക്രമണവുമായി പാക് സര്‍ക്കാരിനെയോ ഏജന്‍സികളെയോ ബന്ധിപ്പിക്കുന്ന തരത്തില്‍ ഇതേവരെ ഒരുതെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ ഡയറക്ടര്‍ ശരത്കുമാര്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണം എന്‍ഐഎ പൂര്‍ത്തിയാക്കിയെന്നും പാകിസ്ഥാനില്‍ അന്വേഷണം നടത്തുന്നതിനായി അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു എന്‍ഐഎ തലവന്റെ പ്രസ്താവന. പത്താന്‍കോട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തുന്നതിന് ജയ്ഷ് ഇ മുഹമ്മദിനോ മസൂദ് അസറിനോ പാക് സര്‍ക്കാരോ ഏജന്‍സികളോ എന്തെങ്കിലും സഹായം നല്‍കി എന്നതിന് ഇതേവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയില്‍നിന്നോ വ്യോമതാവളത്തിനുള്ളില്‍നിന്നോ ഭീകരര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചു എന്നതിനും തെളിവില്ല. എന്നാല്‍ പാകിസ്ഥാനില്‍ അന്വേഷണം നടത്തുന്നതിന് അനുമതി ലഭിച്ചില്ലെങ്കിലും എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button