
ലോക ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിൽ പാകിസ്താന്റെ ബാബർ അസം ഒന്നാമത്. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ പിന്തള്ളിയാണ് ബാബർ അസം ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് 26 കാരനായ ബാബർ അസാമിന് തുണയായത്. താരത്തിന് 865 പോയിന്റാണുള്ളത്. ബാബർ അസമിന് കോഹ്ലിയെക്കാൾ എട്ട് പോയിന്റ് കൂടുതലാണുള്ളത്.
2017 ഒക്ടോബറിൽ എബി ഡിവില്ലേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. തുടർന്ന് ഒന്നാം സ്ഥാനം ആരും കൈയടക്കിയിരുന്നില്ല. ഈ സ്ഥാനത്തെത്തുന്ന നാലാമത്തെ പാക് താരമാണ് ബാബർ അസം. മുമ്പ് സഹീർ അബ്ബാസ്, ജാവേദ് മിയാൻ ദാദ്, മുഹമ്മദ് യുസഫ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചവർ.
Post Your Comments