Latest NewsKeralaNews

മലപ്പുറത്ത് ജനവിധി തേടി അബ്ദുള്ളക്കുട്ടി; തീരുമാനവുമായി ബിജെപി

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയായാല്‍ മണ്ഡലത്തില്‍ മത്സരം കടുപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടല്‍.

മലപ്പുറം: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കുമെന്നു സൂചന. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥി ആയാല്‍ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചില്ല.

പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കരുത്തനായ നേതാവിനെ തന്നെ ബി.ജെ.പി രംഗത്തിറക്കുന്നതെന്നാണ് സൂചന. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയായാല്‍ മണ്ഡലത്തില്‍ മത്സരം കടുപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കു കൂട്ടല്‍. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയായെത്തിയാല്‍ ഗുണം ചെയ്യുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെയും വിലയിരുത്തല്‍.

Read Also: രേഖകളില്ലാത്ത 36 ലക്ഷം രൂപ പിടികൂടി; സംഭവം കോഴിക്കോട്

കഴിഞ്ഞ തവണ ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്‍റ് വി. ഉണ്ണിക്കൃഷ്ണനായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. 82,332 വോട്ടുകളാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാകാമെന്നും ബി.ജെ.പി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തവനൂര്‍ , വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button