MollywoodLatest NewsKeralaNewsEntertainment

സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല ജനങ്ങള്‍ നല്‍കുകയാണ് ചെയ്തത്: സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടി ശ്രിയ രമേഷ്

സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തില്‍ ആശംസകള്‍ അറിയിക്കുന്നു

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയെ അഭിനന്ദിച്ച്‌ നടി ശ്രിയ രമേഷ്. സിനിമ രംഗത്തെ സഹപ്രവർത്തകനായ സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തില്‍ ആശംസകള്‍ അറിയിക്കുന്നതായും അവർ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

read also: മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്, ചിരി മായാതെ മടങ്ങൂ ടീച്ചർ: കെ കെ രമ

‘സിനിമ രംഗത്തെ സഹപ്രവർത്തകനായ സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തില്‍ ആശംസകള്‍ അറിയിക്കുന്നു. അർപ്പണ മനോഭാവസത്തോടെ സുരേഷേട്ടനും ഒപ്പമുള്ളവരും ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച നേടിയ വിജയമാണിത്. സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല ജനങ്ങള്‍ നല്‍കുകയാണ് ചെയ്തതെന്നാണ് ഈ വലിയ വിജയം കണ്ടപ്പോള്‍ തോന്നുന്നത്. രാധിക ചേച്ചിയും മക്കളും ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ പിന്തുണയും എടുത്ത് പറയേണ്ടത്.

വലിയ ഒരു ഉത്തരവാദിത്വമാണ് അദ്ദേഹത്തിലെത്തിയത്. അദ്ദേഹത്തെ വിവാദങ്ങളില്‍ കുടുക്കുവാൻ ശ്രമിക്കുന്നവർക്ക് തലവച്ചു കൊടുക്കാതെ എംപി എന്ന നിലയില്‍ മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂരിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാണ് സാധിക്കട്ടെ”. – എന്നാണ് ശ്രിയ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button