തിരുവനന്തപുരം : തുര്‍ക്കിയിലെ ഇസ്താംബൂളില്‍നിന്നും – ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് വിമാനം തിരുവനന്തപുരത്ത് ഇറക്കി. ഇന്ന് രാവിലെ 6.51 നാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഇറക്കിയത്. 10 ക്രൂ ഉള്‍പ്പെടെ 299 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ആറ് മണിയോടെ കൊളംബോയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനമണിത്. മോശം കാലാവസ്ഥയാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാന്‍ഡിങിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്ത് ഇറങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാല്‍ വിമാനം യാത്ര തുടരും.
Post Your Comments