
വയനാട്: വയനാട് മാനന്തവാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റ 42 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബത്തേരിയില്‍ നിന്ന് പോയ വാനമ്പാടി സെന്റ് തോമസ് ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും നില ഗുരുതരമല്ല.
Post Your Comments