KeralaMollywoodLatest NewsNewsIndiaEntertainment

‘ഞങ്ങൾ ഡിവോഴ്‌സ് ആയി’: നടി പാർവതി വിജയ്

ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്

ഭർത്താവുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി മിനിസ്ക്രീൻ താരം പാർവതി വിജയ്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹമോചനമെന്നും അതൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതിയുടെ യൂട്യൂബ് ചാനലിലൂടെ പാർവതി പങ്കുവച്ചു.

‘ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വീഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞിരുന്നില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പതിനൊന്ന് മാസത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്”, പാർവതി പറ‍ഞ്ഞു.

‘ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. കാര്യങ്ങൾക്ക് തീരുമാനം ആതിനു ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ്. ഇനിയങ്ങോട്ട് എന്റെ ജീവിതത്തിൽ ആ വ്യക്തി ഉണ്ടായിരിക്കില്ല. എന്റെയും യാമിയുടെയും യൂട്യൂബ് ചാനൽ ആയിരിക്കുമിത്”, പാർവതി കൂട്ടിച്ചേർത്തു.

പാര്‍വന്‍ എന്നാണ് പാർവതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാർവതിയുടെയും മുൻഭർത്താവ് അരുണിന്റെയും പേരുകളിലെ അക്ഷരങ്ങൾ ചേർത്താണ് ഈ പേരിട്ടത്. ഈ പേര് വൈകാതെ മാറ്റുമെന്നും പാർവതി അറിയിച്ചു. സീരിയൽ നടി മൃദുല വിജയ്‍യുടെ സഹോദരി കൂടിയായ പാർവതി അരുണുമായി പ്രണയവിവാഹമായിരുന്നു.

shortlink

Post Your Comments


Back to top button