KeralaLatest NewsNews

കമ്പമലയിൽ വീണ്ടും തീപിടിത്തം; വനത്തിൽ ആരോ തീയിട്ടതാകാമെന്ന് മാനന്തവാടി ഡിഎഫ്ഒ

മാനന്തവാടി: മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നു. ഇന്നലെ തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഘവും വനപാലകരും സ്ഥലത്ത് തീയണക്കാന്‍ ശ്രമിക്കുകയാണ്. അതിനിടെ തലപ്പുഴയിലെ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പ്രതികരിച്ചു. ആരോ കത്തിച്ചെങ്കില്‍ മാത്രമേ തീ ഇത്തരത്തില്‍ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉള്‍വനത്തിലെ 10 ഹെക്ടറോളം പുല്‍മേട് തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button