
തിരുവനന്തപുരം : സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിയക്കൊനൊരുങ്ങി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്.തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സര്‍ക്കാറിനെതിരെ ഇ,ശ്രീധരന് തുറന്നടിച്ചത്.
Read Also : യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി
താന്‍ ഭാഗമായ ഫൗണ്ടേഷന് ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് നാച്വറല്‍ വാല്യൂസ് ഇതു സംബന്ധിച്ച പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ വിരമിക്കുന്ന ദിവസം പ്രതീകാത്മ കുഴിമാടം നിര്‍മിച്ച് റീത്ത് വെച്ച സംഭവം, എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിയ്ക്കല്‍, അഭിമന്യു വധം, യൂണിവേഴ്സിറ്റി കോളേജിലെ കത്തി കുത്ത് എന്നീ സംഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് മന്ത്രിസഭയുടെ പുതിയ തീരുമാനത്തിനെതിരെ ഇ.ശ്രീധരന് തന്റെ നിലപാട് വ്യക്തമാക്കിയത്.
Post Your Comments