KeralaLatest NewsNews

വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാർ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ് യുഡിഎഫ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പദ്ധതിക്ക് തുടക്കംകുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കടലാക്രമണം ശക്തമാകാൻ സാധ്യത: അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഡിഎഫ് ഭരണകാലത്ത് കോർപറേറ്റ് കച്ചവടത്തിനാണ് ശ്രമിച്ചത്. പ്രകടനപത്രികയിലുള്ള പദ്ധതികളെല്ലാം യാഥാർഥ്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ. അതിലൊന്നാണ് വിഴിഞ്ഞം. വി എസ് സർക്കാരിന്റെ കാലത്ത് പദ്ധതിക്കായി 120 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകി. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ പദ്ധതി പൂർണമായും അദാനിക്ക് അടിയറവച്ചു. പിണറായി സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയപ്പോൾ, അവകാശവാദമുയർത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുഘട്ടത്തിൽ, പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരസ്യമായി ആവശ്യപ്പെട്ടതാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ യുഡിഎഫ് നിലപാട് എല്ലാക്കാലത്തും അവസരവാദപരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്: തുറന്നു പറഞ്ഞ് കല്യാണി രോഹിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button