
പാറ്റ്ന: പച്ചക്കൊടികളുടെ ഉപയോഗം തിരഞ്ഞെടുപ്പു കമ്മിഷന് നിരോധിക്കണമെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. മുസ്ലിംകളുമായി ബന്ധമുള്ള മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമാണു പച്ചക്കൊടികള്‍ ഉപയോഗിക്കുന്നത്. അതു വിദ്വേഷമാണു പ്രചരിപ്പിക്കുന്നതെന്നു ഗിരിരാജ് സിങ് ആരോപിച്ചു.
കോണ്‍ഗ്രന് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ നടന്ന പ്രകടനം കണ്ടില്ലേ. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണു രാഹുല്‍ മത്സരിക്കാന്‍ പോകുന്നതെന്നാണു തോന്നിയത്.
പാക്കിസ്ഥാന്റ പതാകയുമായി സാമ്യമുള്ളതാണ് ഈ കൊടികള്‍. അത് സ്നേഹമല്ല, വിദ്വേഷമാണു പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പച്ചക്കൊടികള്‍ നിരോധിക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.ബിഹാറിലെ ബേഗുസരായിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിങ്. കനയ്യ കുമാറാണ് ഗിരിരാജ് സിങിന്റെ എതിരാളി.
Post Your Comments