Latest NewsIndia

മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞ് അതിഷി : പുതിയ ഭരണത്തിനായി അണിയറയിൽ ബിജെപിയുടെ തിരക്കിട്ട ചർച്ചകൾ

പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതു വരെ അതിഷി കാവല്‍ മുഖ്യമന്ത്രിയായി തുടരും

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതോടെയാണിത്. ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടാണ് അതിഷി രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ അഴിമതി കേസില്‍ ജയിലിലായതിനെ തുടര്‍ന്നാണ് 2024 സെപ്തംബറില്‍ അതിഷി മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി, മുഖ്യമന്ത്രി പദവിയിലേക്ക് ആളെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചയിലാണ്. പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതു വരെ അതിഷി കാവല്‍ മുഖ്യമന്ത്രിയായി തുടരും.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ അമിത് ഷായുടെ വസതിയിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button