
ചെന്നൈ: രാക്ഷസന് എന്ന ചിത്രത്തിലൂടെ നായകന്റെ ഇമേജ് തിരിച്ചുപിടിച്ച നടനാണ് വിഷ്ണു വിശാല്‍. കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ നേടാന്‍ വിഷ്ണുവിന് സാധിച്ചു. രാക്ഷസന് ശേഷം നിരവധി ബിഗ്ബജറ്റ് ചിത്രങ്ങള്‍ വിശാലിനെ തേടിയെത്തുന്നുണ്ട്. ഇപ്പോള്‍ താരം അഭിനയിക്കുന്നത് പ്രഭു സോളമന് സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിലാണ്. ചിത്രീകരണത്തിനിടയില്‍ വിഷ്ണുവിന് ഗുരുതര പരുക്കേറ്റു. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറയുന്നു വിഷ്ണു വിശാല്‍.
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതെന്നും.
റാണ ദഗ്ഗുബതിയാണ് ചിത്രത്തിലെ നായകന്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രമാണിത്. കേരളത്തിലും ചിത്രീകരണം നടന്നിരുന്നു.
Post Your Comments