
കൊൽക്കത്ത: ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങി. നാളെ വൈകിട്ട് 7.30ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ അഞ്ചാം സീസൺ ഉദ്ഘാടന മൽസരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ. ഇന്നു വൈകിട്ട് ഏഴിനു സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ബാർസിലോന ലെജൻഡ്സും മോഹൻ ബഗാനും ലെജൻഡ്സും തമ്മിൽ വെറ്ററൻസ് മാച്ച് അരങ്ങേറും.
ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ മനപാഠമാക്കിയ പത്ത് ടീമുകള്‍. കഴിഞ്ഞ സീസണുകളിലെന്ന പോലെ ഇത്തവണയും ആ പേര് മാത്രമെ മാറാതെ നില്‍ക്കുന്നുള്ളൂ. ടീം ഘടനയും അംഗങ്ങളും മാറിമറിഞ്ഞിരിക്കുന്നു. പതിവിലും ദൈര്‍ഘ്യമേറിയ സീസണ് ഇത്തവണ രണ്ട് പകുതികളിലായാണ് നടക്കുന്നത്. ബ്ലാസ്റ്റേഴ്സ്–എടികെ പോരാട്ടത്തോടെ കിക്കോഫാവുന്ന ടൂര്‍ണമെന്റ് 2019 മാർച്ച് പകുതിവരെ നീളും. ലീഗ് മൽസരങ്ങൾക്ക് ഇക്കുറി മൂന്ന് ഇടവേളകളുണ്ടാകും. ഒക്ടോബറിലും നവംബറിലും. ഇന്ത്യയുടെ ഫിഫ സൗഹൃദ മൽസരങ്ങൾ മൂലം ഡിസംബർ പകുതിയോടെ നിർത്തിവയ്ക്കുന്ന ഐഎസ്എൽ ഫെബ്രുവരി മൂന്നാം തീയതിയേ പുനരാരംഭിക്കൂ. വിദേശ രാജ്യങ്ങളില്‍ പോയി പരിശീലനം നേടിയാണ് ഒട്ടുമിക്ക ടീമുകളും ലീഗിനെത്തുന്നത്.
Post Your Comments