ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തയില്‍. ഐഎസ്എല്‍ ഈ സീസണാരംഭിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് എടികെ പോരാട്ടത്തോടെയായിരുന്നു. കൊച്ചിയിലെ നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് വിജയിച്ച് കയറുകയും ചെയ്തു. പിന്നീട് ഒരു കളി പോലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാന്‍ സാദിച്ചിരുന്നില്ല.എന്നാല്‍ പുതുവര്‍ഷത്തില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ വിജയക്കുതിപ്പ് തുടരാനാകും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 ആണ് കിക്കോഫ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യം
അവസാന അഞ്ച് മത്സരത്തില്‍ എടികെയ്ക്കെതിരെ തോറ്റിട്ടില്ലെന്നത് ബ്ലാസ്റ്റേഴ്സിന് ഏറെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതുപോലെതന്നെ ഉദ്ഘാടന മത്സരത്തിലെ മികവ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയിലും ആവര്‍ത്തിക്കുമെന്ന് കോച്ച് എല്‍കോ ഷാറ്റോറി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദുമായി വിജയത്തിന്‍രെ ആത്മവിശ്വാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയില്‍ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഐഎസ്എല്‍ പോയന്റ് നിലയില്‍ മൂന്നാമതാണ് എടികെ അതേ സമയം 11 പോയന്റുമായി 8മതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മാത്രവുമല്ല റോയ് കൃഷ്ണയുടെയും ഡേവിഡ് വില്ല്യംസിന്റെയും നേതൃത്വത്തില്‍ ഉള്ള അക്രമണനിരയുമായി ഇറങ്ങുന്ന എടികെ ഏറെ അപകടകാരികളാണ്. അത് കണക്കുകളില്‍ നിന്നും വ്യക്തമാണ്.
ഈ സീസണില്‍ ആകെ എടികെ നേടിയിട്ടുള്ളത് 21 ഗോളുകള്‍ മാത്രമാണ്. അതില്‍ റോയ്-വില്ല്യംസണ്‍ കൂട്ട് കെട്ടില്‍ 13 ഗോളുകളും അഞ്ച് അസിസ്റ്റുകളും പിറന്നു കഴിഞ്ഞു. എ.ടി.കെ. മുന്നേറ്റത്തിന് കുതിപ്പ് പകരുന്ന ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്യംസ് ഇന്ന് കളിക്കാനിടയില്ലെന്ന സൂചനകളാണ് എടികെ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബ്ബാസ്‌നല്‍കുന്നത്. ടോപ്പ് ഫോറിലെത്തി പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന എടികെക്ക് ഇന്ന് ജയം ആവശ്യമാണ്.
പ്ലേ ഓഫ് സ്വപ്നങ്ങള്‍ നിലനിര്‍ത്താന്‍ ഷറ്റോരിക്കും സംഘത്തിനും ഇനി എല്ലാ മത്സരങ്ങളും ജയിച്ചേ മതിയാവു. നീണ്ട പരിക്കിനെത്തുടര്‍ന്ന് മാറിനിന്ന ജിയാനി സുവര്‍ലൂണിന്റെ തിരിച്ചുവരവ് ഹൈദരാബാദിനോടെന്ന പോലെ കൊല്‍ക്കത്തയിലും ഗുണകരമാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ ബാര്‍ത്തലോമിയോ ഒഗ്ബചേ- റാഫേല്‍ മെസ്സി ബൗളി സഖ്യത്തെയാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
Post Your Comments