കൊച്ചി : ജീവൻമരണ പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഹൈദരാബാദ് എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തിയാലെ പ്ലേ ഓഫ് സാധ്യതകൾ പ്രതീക്ഷിക്കാൻ സാധിക്കു.
It's the battle of the season's bottom-dwellers as @KeralaBlasters play host to @HydFCOfficial in Kochi tonight!
#KBFCHFC #HeroISL #LetsFootball pic.twitter.com/HF5ihTR4qY— Indian Super League (@IndSuperLeague) January 5, 2020
10മത്സരങ്ങളിൽ 8പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ആദ്യ മത്സരത്തിൽ എടികെ പരാജയപ്പെടുത്തി തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള മത്സരങ്ങളിൽ ജയം കണ്ടിട്ടില്ല. അഞ്ചു തോൽവിയും, നാല് സമനിലയുമാണുള്ളത്. 10 മത്സരങ്ങളിൽ അഞ്ചു പോയിന്റുമായി 10ആം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി. അതിനാൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിലെങ്കിലും ബ്ലാസ്റ്റേഴ്സിനു ജയിച്ചേ മതിയാകു.
Back in action tonight for our first home game of 2020! ⚽
LET'S GO BLASTERS! ??#KBFCHFC #YennumYellow pic.twitter.com/C43o5YOPh9
— Kerala Blasters FC (@KeralaBlasters) January 5, 2020
ഇന്നലെ നടന്ന മത്സരത്തിൽ എടികെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. പുതുവർഷത്തിലെ രണ്ടാം മത്സരത്തിൽ എതിരില്ലാതെ രണ്ടു ഗോളിനാണ് മുംബൈ സിറ്റിയെ തോൽപ്പിച്ചത്. 29ആം മിനിറ്റിൽ പ്രണോയ്,43ആം മിനിറ്റിൽ മൈക്കിൾ എന്നിവരാണ് എടികെയുടെ വിജയ് ഗോളുകൾ സ്വന്തമാക്കിയത്. ഈ ജയത്തോടെ നഷ്ടപെട്ട ഒന്നാം സ്ഥാനം എടികെ തിരിച്ചുപിടിച്ചു. 11മത്സരങ്ങളിൽ 21പോയിന്റുമായി ഗോവയെ പിന്നിലാക്കി. രണ്ടാം സ്ഥാനത്തായിരുന്നു ബെംഗളൂരു വീണ്ടും മൂന്നാം സ്ഥാനത്തായി. 1മത്സരങ്ങളിൽ 16പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ സിറ്റി.
Post Your Comments