
മാഡ്രിഡ്: ഇറ്റാലിയൻ ക്ലബ്ബായ റോമ വിലപറഞ്ഞുറപ്പിച്ച താരത്തെ ഹൈജാക്ക് ചെയ്ത് ബാഴ്സലോണ. ഇന്നലെ റോമയുമായി കരാറില്‍ എത്തിയ മാൽകോമിനെ ടീമില്‍ എത്തിച്ചതായി അപ്രതീക്ഷിതമായി ബാഴ്സ പ്രഖ്യാപിക്കുകയായിരുന്നു. മെഡിക്കലിനായി മാൽകോം ഇറ്റലിയിലേക്ക് പുറപ്പെടാനിരിക്കെയാണ് റോമയെക്കാൾ വലിയ തുകയുമായി ബാഴ്സ രംഗത്ത് വന്നത്. ഇതോടെ കൂടുതല്‍ പണം വാഗ്ദാനം ചെയ്ത ബാഴ്സയുടെ ഓഫര്‍ ബോർഡോക്സ് സ്വീകരിക്കുകയായിരുന്നു. മധ്യനിര താരമായ മാൽകോം ബ്രസീല്‍ ജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
Also Read: ലാലിഗ പുതിയ സീസണിലേക്കുള്ള ഫിക്സ്ചര്‍ പുറത്തിറക്കി
Post Your Comments