Latest NewsKerala

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ഇന്നലെ ഒറ്റദിവസം 11 പേരെ ഈ ജില്ലയിൽ നിന്നും കാണാതായി

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെകൊല്ലം ജില്ലയിൽ ഇന്നലെ ഒറ്റദിവസം 11 പേരെ കാണാതായി. ഇതില്‍ പത്തുപേരും പെണ്‍കുട്ടികളാണ്. ഒരാള്‍ ആണ്‍കുട്ടിയും. ഇതോടെ പൊലീസ് കടുത്ത സമ്മര്‍ദ്ദത്തിലായി. ഇരവിപരം , ചടയമംഗലം, കുണ്ടറ, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂര്‍, കുന്നിക്കോട്, അഞ്ചല്‍, ഏരൂര്‍ പൊലീസ് സ്‌റ്റേഷനുകളിലാണ് മാന്‍ മിസിംഗ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുണ്ടറയിലും അഞ്ചലും രണ്ടു വീതം കേസുകളുണ്ട്.രണ്ട് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയും മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു,

എന്നാൽ 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായ രണ്ട് പെണ്‍കുട്ടികളും സ്‌കൂളില്‍ നിന്ന് കാണാതായ വിവരം ഉടന്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തതായിരുന്നു ഈ പ്രശ്നത്തിന് കാരണം. ചില സ്‌കൂളുകളില്‍ കുട്ടികള്‍ മുങ്ങിയാല്‍ ഹാജരെടുത്ത് നിമിഷങ്ങള്‍ക്കകം രക്ഷിതാക്കളെ വിവരം അറിയിക്കുന്ന രീതിയുണ്ട്. എന്നാല്‍ എല്ലായിടത്തും ആ സംവിധാനം നിലവിലില്ലെന്നത് പോരായ്മയാണ്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ ബോധവത്കരണ പരിപാടിയില്‍ സജീവമായിരുന്ന ഒരു പെണ്‍കുട്ടിയെ കാണാത്തതിനാല്‍ ചുമതലപ്പെട്ട പൊലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇരവിപുരം പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തിയ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കാമുകന്മാര്‍ക്കൊപ്പം ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.

ലൈംഗിതാതിക്രമം നടത്തിയ 19 കാരനും 21 കാരനും ബന്ധുവീടുകളിലാണ് കുട്ടികളുമായി പോയത്. ഇവർക്കെതിരെ പോക്സോ കുറ്റം ചുമത്തി. മാന്‍ മിസിംഗ് കേസുകളില്‍ 48 മണിക്കൂറിനുള്ളില്‍ കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തണമെന്ന ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഉള്ളതാണ് പെട്ടെന്ന് ഇവരെ കണ്ടെത്താൻ സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button