KeralaLatest NewsNewsIndia

കാറ്റിലും മഴയിലും വള്ളം മറിഞ്ഞ്​ മത്സ്യത്തൊഴിലാളിയെ കാണാതായി

മണ്ണഞ്ചേരി: കാറ്റിലും മഴയിലും വള്ളം മറിഞ്ഞ്​ മധ്യവയസ്​കനായ മത്സ്യത്തൊഴിലാളിയെ കാണാതായി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശി അബ്​ദുല്‍ ഖാദറിനെയാണ് (40)​ കാണാതായത്. തിങ്കളാഴ്​ച രാത്രി ശക്തമായ കാറ്റിലാണ്​ വള്ളം മറിഞ്ഞത്​. അബ്​ദുല്‍ ഖാദറിനോടൊപ്പം വള്ളത്തിലുണ്ടായിരുന്ന ചാവടിയില്‍ നൗഷാദിനെ (42) മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

also read: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം കാരണം ഇതാണ്‌

നൗഷാദ്​ ഒന്നര മണിക്കൂറോളം വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.അബ്​ദുല്‍ ഖാദറിനായി രാത്രി വൈകിയും മത്സ്യത്തൊഴിലാളികളും പൊലീസും അഗ്നിശമനസേന ചേര്‍ന്ന്​ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button