Latest NewsNewsIndia

മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങി ശിവലിംഗം, വിഗ്രഹത്തിനുള്ളിൽ നാഗദൈവങ്ങളും

തീരത്ത് നിന്ന് ഏകദേശം 155 കിലോമീറ്റർ അകലെ കടലിന്റെ നടുവിൽ നിന്നാണ് ശിവലിംഗം ലഭിച്ചത്

ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗം. ഗുജറാത്തിലെ കാവി കടൽത്തീരത്താണ് സംഭവം. ബറൂച്ച് ജില്ലയിലെ ജമ്പൂസാർ തഹസിൽ കാവി ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ നിന്നും ക്രിസ്റ്റലിൽ നിർമ്മിച്ച ശിവലിംഗം ലഭിച്ചത്. മത്സ്യത്തിനായി വിരിച്ച വലയിൽ ശിവലിംഗം കുരുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.

തീരത്ത് നിന്ന് ഏകദേശം 155 കിലോമീറ്റർ അകലെ കടലിന്റെ നടുവിൽ നിന്നാണ് ഈ ശിവലിംഗം ലഭിച്ചത്. ഏകദേശം പത്തിലധികം പേർ ചേർന്നാണ് ടൺ കണക്കിന് ഭാരമുള്ള ശിവലിംഗത്തെ കരയിലേക്ക് അടുപ്പിച്ചത്. നിലവിൽ, കാവിയിലെ തന്നെ പുരാതന കമലേശ്വര് മഹാദേവക്ഷേത്രത്തിൽ ദർശനത്തിനായി വിഗ്രഹം സൂക്ഷിച്ചിരിക്കുകയാണ്. ശിവലിംഗത്തിൽ നാഗദൈവങ്ങളും ഒപ്പം മറ്റ് വിഗ്രഹങ്ങളും ഉണ്ട്. സംഭവത്തിന് പിന്നാലെ സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ ജില്ലകളിൽ നിന്ന് നിരവധി ആളുകളാണ് ദർശനത്തിനായി എത്തുന്നത്.

Also Read: കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button