KeralaLatest NewsNewsGulf

അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കോഴിക്കോട്•അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇത്തിഹാദ് വിമാനം സാങ്കേതിക തകാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. ഇതേത്തുടര്‍ന്ന് അബുദാബി-കോഴിക്കോട്, കോഴിക്കോട് അബുദാബി സര്‍വീസുകള്‍ റദ്ദാക്കി. അബുദാബിയിൽനിന്ന് രാവിലെ 8.35ന് കോഴിക്കോട്ടെത്തി 9.40ന് തിരികെ പോകുന്ന EY254, EY257 സര്‍വീസുകളാണ് റദ്ദാക്കിയത്.

അബുദാബിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ബസ് എ320 വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.

കോഴിക്കോട് നിന്ന് 108 യാത്രക്കാരാണ് അബുദാബിയ്ക്ക് ഉണ്ടായിരുന്നത്. ഇവരെ വൈകുന്നേരം 4.30 ഉള്ള ഇത്തിഹാദ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.

വീട്ടില്‍ തിരികെ പോയി വരാന്‍ കഴിയുന്നവര്‍ക്ക് ടാക്സി സൗകര്യം ഏര്‍പ്പെടുത്തി. അല്ലാത്തവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായും ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button