Latest NewsKeralaNews

സലിം കുമാർ മാപ്പ് പറഞ്ഞു

സലിം കുമാർ മാപ്പ് പറഞ്ഞു. നടിയ്‌ക്കെതിരെ ആക്രമണം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്‌ത ഫേസ്ബുക്ക് കുറിപ്പിൽ നടിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിനാണ് മാപ്പ് പറഞ്ഞത് . പോസ്റ്റിൽ നടിയെ നുണപരിശോധയ്ക്ക് വിധേയമാക്കണമെന്ന് സലിം കുമാർ വ്യക്തമാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തികഞ്ഞ സ്ത്രീവിരുദ്ധവും അപരാധവുമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് പോസ്റ്റ് പിൻവലിക്കുന്നതായും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും മാപ്പ് ചോദിക്കുന്നുവെന്നും സലിം കുമാർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button