
ന്യൂയോർക്ക് : യുഎന്നിൽ പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന് സ്വയം ഉറപ്പിക്കുന്നതാണ് നവാസ് ഷെരീഫിന്റെ പ്രഖ്യാപനമെന്നും ഭീകരർക്കായി കോടികൾ മുടക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നും ഇന്ത്യ വ്യക്തമാക്കി. യുഎൻ ഭീകരരായി പ്രഖ്യാപിച്ചവർ പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ പാകിസ്ഥാനിൽ ജീവിക്കുന്നുണ്ടെന്നും ഇന്ത്യക്കായി യുഎന്നില്‍ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.
കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന് ബുര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യ പോരാളിയെന്ന് നവാസ് ഷെരീഫ് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യയുടെ ഈ തിരിച്ചടി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കീയുര്‍ റഹ്മാന് ലഖ്വിക്ക് പാകിസ്ഥാൻ അഭയം നൽകിയതായും ഇന്ത്യ ആരോപിച്ചു.
Post Your Comments