ന്യൂഡല്‍ഹി: ഇന്ത്യയോട് പകരം വീട്ടാനൊരുങ്ങി പാകിസ്ഥാന്‍. ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സംഭവമാണ് കുല്‍ഭൂഷന്റെ വധശിക്ഷ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്‍ അപകടത്തിലെന്ന് സൂചന. പാക്കിസ്ഥാന് ഉടനെ ശുഭവാര്‍ത്ത കേള്‍ക്കാമെന്ന പാക്ക് ഏജന്‍സി ഇന്റര്‍ സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സിന്റെ പ്രസ്താവനയാണ് ഈ സംശയം ഉയര്‍ത്തുന്നത്.
ഇറാനില്‍ നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ബലൂചിസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാന്‍ കഥ മെനഞ്ഞു. ജാദവിനെ താലിബാന്‍ തട്ടിക്കൊണ്ടുപോയി പാക്കിസ്ഥാന് വില്‍ക്കുകയായിരുന്നുവെന്നാണ് ഒരു ജര്‍മ്മന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
നിയമപരമായ കാര്യങ്ങള്‍ പാലിക്കാതെ പാക്കിസ്ഥാന്‍ കുല്‍ഭൂഷണെ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷ വിധിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിക്കുകയും അന്താരാഷ്ട്ര കോടതിയില്‍ ഇതിനെതിരെ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
Post Your Comments