KottayamNattuvarthaLatest NewsKeralaNews

പെ​ട്രോ​ൾ​പ​മ്പ്​ ജീ​വ​ന​ക്കാ​ര​നെ സ്ക്രൂ​ഡ്രൈ​വ​ർ കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: രണ്ടുപേർ അറസ്റ്റിൽ

ആ​മ​ക്കു​ന്ന് വി​ല​ങ്ങു​പാ​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​ഹ​ദ് (21), ഉ​റു​മ്പി​പാ​ലം കു​രി​ശും​മൂ​ട്ടി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ കെ. ​അ​രു​ൺ(21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: പെ​ട്രോ​ൾ​പ​മ്പ്​ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​മ​ക്കു​ന്ന് വി​ല​ങ്ങു​പാ​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​ഹ​ദ് (21), ഉ​റു​മ്പി​പാ​ലം കു​രി​ശും​മൂ​ട്ടി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ കെ. ​അ​രു​ൺ(21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​രു​മേ​ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ​മീ​പ​മു​ള്ള ഭാ​ര​ത് പെ​ട്രോ​ളി​യം പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ​യാ​ണ്​ ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​മ്പി​ലെ​ത്തി​യ ഇ​വ​ർ ഇ​രു​വ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്റെ സു​ഹൃ​ത്തും ത​മ്മി​ൽ വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​യി. ബ​ഹ​ളം വെ​ച്ച​തി​നെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് ചോ​ദ്യം​ചെ​യ്ത​തി​നെ തു​ട​ർ​ന്ന്,​ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും സ്ക്രൂ​ഡ്രൈ​വ​ർ കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന്റെ സു​ഹൃ​ത്തി​നെ​യും പ​മ്പി​ലെ മ​റ്റ്​ ജീ​വ​ന​ക്കാ​ര​നെ​യും ഇ​വ​ർ മ​ർ​ദി​ച്ചു.

Read Also : ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ

പ​രാ​തി​യെ തു​ട​ർ​ന്ന് എ​രു​മേ​ലി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ ബി​ജു ഇ.​ഡി, എ​സ്.​ഐ​മാ​രാ​യ ശാ​ന്തി കെ. ​ബാ​ബു, രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ചാ​ക്കോ പൗ​ലോ​സ്, സി​ജു കു​ട്ട​പ്പ​ൻ, ബോ​ബി സു​ധീ​ഷ്, രാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഹ​മ്മ​ദ് ഫ​ഹ​ദ്​ എ​രു​മേ​ലി സ്റ്റേ​ഷ​നി​ലും​ ആ​ൽ​ബി​ൻ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ലും ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button