KeralaLatest NewsNewsCrime

കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ്  കൊലപാതകം

തൃശൂര്‍: കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.  ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ  മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.

read also: ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം : മൃദംഗ വിഷന്‍ സിഇഒ കസ്റ്റഡിയില്‍

സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ്  കൊലപാതകം.  വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവര്‍.  ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ്വെ ട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിൽ സിന്ധുവിനെ കണ്ടെത്തിയത്.   ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button