AlappuzhaNattuvarthaLatest NewsKeralaNews

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളി മരിച്ചു

തെക്കെപോളയിൽ രാജുവിന്റെ മകൻ രാജേഷാണ് (37) മരിച്ചത്

ഹരിപ്പാട് : ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ച് വീണ് മത്സ്യതൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവിൽ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയിൽ രാജുവിന്റെ മകൻ രാജേഷാണ് (37) മരിച്ചത്.

Read Also : വിദ്യാർത്ഥികളെ പീഡിപ്പിച്ചു : കായിക അധ്യാപകൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മത്സ്യബന്ധനത്തിനിടയിൽ മുനമ്പത്ത് അഴീക്കോടിന് സമീപം ആണ് അപകടം നടന്നത്. കള്ളിക്കാട് കൊടുവക്കാട്ടിൽ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു. വള്ളത്തിൽ നിന്നും കടലിലേക്ക് വീണ രാജേഷിനെ കണ്ടെത്താനായി വള്ളത്തിലുണ്ടായിരുന്ന സഹപ്രവർത്തകർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന്, സ്ഥലത്തെത്തിയ കോസ്റ്റൽ പൊലീസ് സംഘം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button