വയനാട്: വയനാട്ടില്‍ അതിശക്തമായ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് അതിശക്തമായ ഒഴുക്കുള്ള പുതിയ പുഴ രൂപപ്പെട്ടുവെന്ന് വിവരം. ഈ പുഴയിലൂടെയാണ് അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്.
ഉരുള്‍പ്പൊട്ടിയ ഭാഗത്ത് മാത്രമാണ് സാധരാണയായി ദുരന്തത്തിന്റെ വ്യാപ്തി ഉണ്ടാകാറുള്ളത്. ഇവിടെ ശക്തമായ ഒഴുക്കോടുകൂടി ഈ പുഴ ഒഴുകിപ്പോയ ഭാഗത്ത് വലിയ അപകടം ഉണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, എന്‍ഡിആര്‍എഫിന്റെ അറുപത് അംഗ സംഘം എത്തിയിട്ടുണ്ട്. അവര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സമീപ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകരായ ആളുകളും വളണ്ടിയര്‍മാരായവരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അവരുടെ പരിധിയില്‍ നില്‍ക്കുന്ന രക്ഷാപ്രവര്‍ത്തനം അല്ല അവിടെ നടക്കേണ്ടത് എന്നും സതീശന് പറഞ്ഞു.
Post Your Comments