Latest NewsKeralaNews

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; അക്രമം സഹോദരിയുമായുള്ള സൗഹൃദം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ഇത് കൂടാതെ, സംഘം ഇയാളെ നഗ്നനാക്കി വീഡിയോ പകര്‍ത്തിയെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു. ചങ്ങരംകുളം കോലളമ്പ് സ്വദേശിയായ റഹ്മത്തിന്റെ മകന്‍ ഫര്‍ഹല്‍ അസീസിനാണ് ക്രൂര മര്‍ദനമേറ്റത്. പ്രദേശത്തെ യുവാവിന്റെ സഹോദരിയുമായുള്ള സൗഹൃദമാണ് മര്‍ദനത്തിന് കാരണമെന്ന് യുവാവ് ആരോപിച്ചു.

അസീസിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി സമീപത്തെ വയലിലെത്തിച്ചതിനു ശേഷം നിര്‍ബന്ധിച്ച് ലഹരി നല്‍കി വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം, ഇയാളുടെ മൊബൈലും, കയ്യിലുള്ള പണവും രേഖകളും കവരുകയും യുവാവിന്റെ നഗ്‌നന വീഡിയോ ചിത്രീകരിച്ചതിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് പറയുന്നു.

സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ യുവാവിന്റെ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മര്‍ദനമേറ്റത് വീട്ടുകാരറിഞ്ഞത്.

കയ്യില്‍ മൂന്ന് സ്ഥലങ്ങളില്‍ എല്ലിന് പൊട്ടലുണ്ട്. ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അക്രമി സംഘത്തില്‍ പെട്ട യുവാവാവിന്റെ സഹോദരിയുമായി ഫര്‍ഹല്‍ അസീസിന് ബന്ധമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നും, 20 ഓളം പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button