ശ്രീനഗര്‍: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് സംഭവം. രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിനുള്ളിലാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
read also: പിണറായിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം, വാതിലിന് തീയിട്ടു
ഡ്രൈവറായ കോണ്‍സ്റ്റബിലും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments