
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കൈപ്പുഴ തേനാകരകുന്ന് ഭാഗത്ത് കല്ലംതൊട്ടിയില്‍ പവിത്ര(67)നെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു: സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മിഠായി വാങ്ങി നല്‍കിയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. സ്കൂളില്‍ കൗണ്‍സിലിംഗിനിടയില്‍ ആണ് പെണ്‍കുട്ടികള്‍ വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന്, സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments