
തിരുവനന്തപുരം : പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കഠിനതടവിനും പിഴയടക്കാനും ശിക്ഷിച്ച് കോടതി. മുസ്ലീം പള്ളിയിലെ ഉസ്താദും ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന് (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാൾ പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. നഷ്ടപരിഹാരത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
Post Your Comments