തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്‌ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂറുകളിലാണ് വൈദ്യുത ഉപഭോഗം നിയന്ത്രിക്കണന്ന് കെഎസ്‌ഇബി അറിയിച്ചിട്ടുള്ളത്.
കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാൻ മാത്രം വൈദ്യുതി സംസ്ഥാനത്ത് ഉത്പാദിപ്പിക്കാൻ കഴിയാത്തത് കൊണ്ട് കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇവിടെ നിന്ന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് നിലവിലെ അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്.
അതേസമയം, വൈദ്യുതിക്കുറവ് പരിഹരിക്കാൻ പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ നിന്നും വൈദ്യുതി വാങ്ങാൻ ശ്രമം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Post Your Comments