തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കൂടിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി എത്തിയിരിക്കുകയാണ്.
രാത്രി 10 മുതല്‍ പുലര്‍ച്ചെ 2വരെ വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒന്‍പതിന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര വിളക്കുകള്‍ കെടുത്തണം. എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായി ക്രമീകരിക്കണം. ജല അതോറിറ്റിയുടെയും ലിഫ്റ്റ് ഇറിഗേഷന്റെയും പമ്പിങ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചു.
Post Your Comments