ലൈംഗിക ഫിക്ഷൻ എഴുത്തുകാരനുമായി പ്രണയത്തിലായതിന് പിന്നാലെ സഭയും അച്ഛൻപട്ടവും ഉപേക്ഷിച്ച് സ്പാനിഷ് ബിഷപ്പ്. സെൻട്രൽ കാറ്റലോണിയയിലെ ബിഷപ്പ് ആയിരുന്ന 52 കാരനായ സേവ്യർ നോവൽ എന്ന വൈദികനാണ് സഭയിൽ നിന്നും ഒഴിവായത്. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ ബിഷപ്പ് സ്ഥാനം ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാർത്ഥനയ്ക്കും ഒരുപാട് ആലോചനകൾക്കും ഒടുവിലാണ് സഭ വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം രാജിവെച്ചത്. താൻ പ്രണയത്തിലായെന്നും കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി സ്പാനിഷ് മാധ്യമത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തു. 52-കാരന്റെ തീരുമാനം സഭയ്ക്കുള്ളിൽ വളരെയധികം ആഭ്യന്തര വിമർശനത്തിനും ഇടയാക്കി. ‘ബ്രഹ്മചര്യത്തിന്റെ പ്രശ്നമല്ല, മറിച്ച് അണുബാധയുടെ പ്രശ്നമാണ്’, എന്നാണു അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകരിൽ ചിലർ സ്പാനിഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു മുൻ സഹപ്രവർത്തകർ.
സ്വവർഗ്ഗാനുരാഗികൾക്കായി വിളിക്കപ്പെടുന്ന പരിവർത്തന തെറാപ്പിക്ക് അദ്ദേഹം പിന്തുണ നൽകിയത് ഏറെ വാർത്തയായിരുന്നു. സ്വവർഗരതി അംഗീകരിക്കപ്പെടേണ്ടതാണെന്ന അദ്ദേഹത്തിന്റെ പ്രസംഗം മുൻകാലങ്ങളിൽ വൈറലായിരുന്നു. ഇതിനെതിരെ സഭയിൽ നിന്നുവരെ വിമർശനം ഉയർന്നിരുന്നു.ജോലിയില്ലാത്തതിനാൽ, നോവൽ ഇപ്പോൾ ബാഴ്‌സലോണ പ്രദേശത്ത് കാർഷിക മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഒരു വിള വിദഗ്ധനായോ കാർഷിക ശാസ്ത്രജ്ഞനായോ ജോലി ചെയ്യുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments