ചെന്നൈ : സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. തമിഴ്‌നാട്ടിലെ റോയാപ്പേട്ടിലെ സിഎസ്ഐ മോഹനന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇവരുടെ പരാതിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഹോസ്റ്റലില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെയാണ് മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ഇവരെ മതം മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു.
വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ രജിസ്ട്രേഷന്‍ ഇല്ലാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യമായിരുന്നു ഹോസ്റ്റലിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളെ പൊട്ട് തൊടാനോ, കമ്മല്‍ ഇടാനോ, പൂ ചൂടാനോ അനുവദിച്ചിരുന്നില്ലെന്നും പറയുന്നു.
Post Your Comments