Latest NewsInternational

മൃതദേഹം സംസ്കരിക്കാൻ ശ്മശാനമില്ല : പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെ അവഗണിച്ച് ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിന് മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനമില്ല. ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലെ ക്രിസ്ത്യാനികളാണ് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാതെ നരകിക്കുന്നത്. മുസ്ലിം ഭൂരിപക്ഷമായ പാക്കിസ്ഥാനിൽ, കൊടും പീഡനമാണ് ക്രിസ്ത്യാനികൾ നേരിടുന്നത്. ഇവിടെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലമായി മതം മാറ്റി വിവാഹം കഴിപ്പിക്കുന്നത് ഈ മേഖലയിലെ നിത്യസംഭവമാണ്.

വടക്കു പടിഞ്ഞാറൻ അതിർത്തി പ്രദേശമായ ഖൈബർ പക്തൂൺഖാവയിലെ ന്യൂനപക്ഷ വിഭാഗമാണ് ക്രിസ്ത്യാനികൾ. മതപരമായ ചടങ്ങുകളോടു കൂടി മൃതദേഹം സംസ്കരിക്കാൻ ഇവർക്ക് പരിമിതമായ ഭൂമി മാത്രമാണ് ഉള്ളത്. തങ്ങൾ നേരിടുന്ന ഈ ബുദ്ധിമുട്ടിനെക്കുറിച്ച് പലതവണ അധികാരികളോട് പരാതി പറഞ്ഞിട്ടും ഭരണകൂടത്തിന് ഭാഗത്തു നിന്നും തികഞ്ഞ അലംഭാവമാണെന്ന് ഇവർ പറയുന്നു.

പലതവണ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിട്ടും സർക്കാർ വേണ്ടത് ചെയ്യാത്തതിനാൽ ഇത്തവണത്തെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ക്രിസ്ത്യാനികൾ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button