Latest NewsNewsIndia

ബിഷപ്പിന് പോലും ആശങ്കയുണ്ടാക്കുന്നു, നിയമ സംവിധാനം ഇപ്പോഴും ഉറക്കം നടിക്കുന്നു: ബിഷപ്പിനെ പിന്തുണച്ച് ബിജെപി

കോഴിക്കോട്: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും പുതുപ്പള്ളി നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ഹരിയാണ് ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. ബിഷപ്പിന്റെ പ്രസ്താവന അത്യന്തം ഗൗരവകരമാണെന്നും ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നാര്‍ക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അത്യന്തം ഗൗരവകരം. അടുത്ത കാലത്തായി കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, വിപണിയില്‍ കോടികള്‍ വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താന്‍ പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. കത്തോലിക്ക യുവാക്കളില്‍ മാത്രമല്ല ഹിന്ദു ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല’, എൻ ഹരി വ്യക്തമാക്കി.

Also Read:സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസലർ

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് ലൗ ജിഹാദിനെ കുറിച്ചും നാർക്കോട്ടിക്ക് ജിഹാദിനെ കുറിച്ചും വെളിപ്പെടുത്തിയത്. ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‌ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്.

സംസ്ഥാനത്ത് ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക്ക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ആരോപിച്ചത്. ഇത്തരത്തില്‍ ഉള്ള ആളുകള്‍ക്ക് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇതിന്റെ ഇരയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കത്തോലിക്ക യുവാക്കളിലും പെണ്‍കുട്ടികള്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മറ്റു മതങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button